കോഴിക്കോട്: യുവകവി ജനേഷ് മടപ്പള്ളിയെ (35) മരിച്ച നിലയില്‍ കണ്ടെത്തി. ഒഞ്ചിയം യുപി സ്കൂള്‍ ജീവനക്കാരനായിരുന്ന ജിനേഷിനെ ഇതേ സ്കൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അവിവാഹിതനാണ്. രണ്ടാഴ്ച മുമ്ബാണ് ജിനേഷിന്റെ അമ്മ നിര്യാതയായത്. വടകര രയരങ്ങോത്ത് സുകൂട്ടിയാണ് പിതാവ്. രോഗാതുരമായ സ്നേഹത്തിന്റെ 225 കവിതകള്‍, കച്ചിത്തുരുമ്ബ്, എന്റെ പ്രിയപ്പെട്ട അവയവം തുടങ്ങിയവയാണ് പ്രധാന കവിതാ സമാഹാരങ്ങള്‍. ഒട്ടേറെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.