തോമസ് ചാണ്ടിക്കെതിരായ കേസ് ഇന്ന് വിജിലന്‍സ് കോടതി പരിഗണിക്കും

205

കോട്ടയം : തോമസ് ചാണ്ടിക്കെതിരായ കേസ് ഇന്ന് കോട്ടയം വിജിലന്‍സ് കോടതി പരിഗണിക്കും. എം.പി ഫണ്ട് ദുരുപയോഗം ചെയ്‌ത്‌ വലിയ കുളം-സീറോ ജെട്ടി റോഡ് നിര്‍മ്മിച്ചെന്ന കേസാണ് പരിഗണിക്കുന്നത്. കേസില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന ഹര്‍ജിയും തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിക്കാന്‍ മുന്‍ കളക്ടര്‍ പത്മകുമാര്‍ വഴിവിട്ട് സഹായം നല്‍കിയതിനെക്കുറിച്ച്‌ അന്വേഷണം വേണമെന്ന ഹര്‍ജിയും ഇന്ന് പരിഗണിക്കും.

NO COMMENTS