തൊടുപുഴ : ഇടുക്കി ജില്ലയിലെ നാല് താലൂക്കുകളില്‍ ശക്തമായ ഇടിമിന്നലിന് സാധ്യതയെന്ന് ദുരന്ത നിവാരണസേന. തൊടുപുഴ, ഉടുമ്ബന്‍ചോല, ദേവികളും, പീരുമേട് താലൂക്കുകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. താലൂക്ക് ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ക്ക് അടിയന്തര സന്ദേശം കൈമാറി.