ശ്രീനഗര്‍ : കത്വ കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. പോലീസിനെ വിശ്വാസമില്ലെന്ന് പറഞ്ഞ് കേസുകളെല്ലാം മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറാനാകില്ല. ജമ്മു പോലീസിനെ സംസ്ഥാനം തന്നെ വിശ്വാസത്തിലെടുക്കാതിരുന്നാല്‍ മറ്റാരാണ് വിശ്വാസത്തിലെടുക്കുകയെന്നും മെഹബൂബ ചോദിച്ചു. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ മതത്തിന്റെ പേരില്‍ വിലയിരുത്തുന്നത് ലജ്ജാകരവും അപകടകരവുമാണ്. കേസില്‍ ക്രൈംബ്രാഞ്ച് പ്രതികളെ സഹായിക്കാന്‍ ശ്രമിച്ചുവെന്ന് ആര്‍ക്കും പറയാനാവില്ലെന്നും മെഹബൂബ പറഞ്ഞു.