തൃശൂര്‍ : മാഹിയില്‍ നഗരസഭാ മുന്‍ കൗണ്‍സിലായിരുന്ന സി.പി.എം നേതാവ് ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയത് സി.പി.എമ്മുകാര്‍ തന്നെയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ആരോപിച്ചു. അസാന്മാര്ഗിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട സി.പി.എമ്മുകാരനെ അവര്‍ തന്നെ ഗൂഢാലോചന നടത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് രാധാകൃഷ്ണന്റെ ആരോപണം. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ജയരാജന്റെയും നേതൃത്വത്തില്‍ ഗുണ്ടാരാജാണ് സംസ്ഥാനത്ത് നടക്കുന്നത്. കോടിയേരി ബാലകൃഷ്ണന് ഇപ്പോള്‍ കോടാലി ബാലകൃഷ്ണനായി മാറിയെന്നും രാധാകൃഷ്ണന് പരിഹസിച്ചു.