ആസിയാന്‍ രാജ്യങ്ങളും ഇന്ത്യയുമടക്കം 16 രാജ്യങ്ങളാണ് സമഗ്ര സാമ്പത്തിക സഹകരണ കരാറില്‍ പങ്കാളികളാകുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറാണിത്. 300 കോടി ജനങ്ങളും ആഗോള വാണിജ്യത്തിന്റെ 40 ശതമാനവും കരാറിന്റെ പരിധിയില്‍ വരും. റബ്ബര്‍, നാളികേരം, സുഗന്ധ്യവ്യഞ്ജനങ്ങള്‍, മത്സ്യസമ്പത്ത്, പാല്‍ ഉത്പന്നങ്ങള്‍ തുടങ്ങി, കേരളത്തിന്റെ പ്രധാന കയറ്റുമതി വിഭവങ്ങളെല്ലാം കരാറിന്റെ ഭാഗമാണ്. നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ, ഇവയെല്ലാം കുറഞ്ഞ വിലയ്‌ക്ക് യഥേഷ്‌ടം വിപണിയിലെത്തും. കാര്‍ഷിക മേഖല തകരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുകളെ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് കേന്ദ്രം സമഗ്ര സാമ്പത്തിക സഹകരണ കരാറുമായി മുന്നോട്ടുപോകുന്നത്. കരാറുമായി ബന്ധപ്പെട്ട് ഇതിനകം മൂന്ന് ചര്‍ച്ചകള്‍ നടന്നു. മന്ത്രി തലത്തിലെ അടുത്ത ചര്‍ച്ച ഉടന്‍ നടക്കും. കേരളത്തിന്റെ ആശങ്കയറിയിച്ച്, കഴിഞ്ഞമാസം തന്നെ വാണിജ്യ മന്ത്രാലയത്തിന് കത്തയച്ചെങ്കിലും, പ്രതികരണം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതയോഗം വിളിച്ച്, തുടര്‍ നടപടികള്‍ ആലോചിക്കാന്‍ കൃഷിവകുപ്പ് തീരുമാനിച്ചത്. നാളികേരവും മത്സ്യസമ്പത്തുമടക്കമുള്ള വിഭവങ്ങളെങ്കിലും സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.