ന്യൂഡല്‍ഹി : നരേന്ദ്ര മോദി മന്ത്രിസഭയില്‍ അഴിച്ചുപണി. വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പിന്റെ ചുമതല മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡിന് നല്കി. സ്മൃതി ഇറാനിയില്‍ നിന്ന് നീക്കിയാണ് മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡിന് ഈ വകുപ്പിന്റെ സ്വതന്ത്ര ചുമതല നല്‍കിയത്. ധനകാര്യ വകുപ്പിലും മാറ്റം വരുത്തി. അരുണ്‍ ജെയ്റ്റ്ലി കൈകാര്യം ചെയ്ത മന്ത്രാലയം റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് കൈമാറി. റെയില്‍വേയ്ക്ക് പുറമെയാണ് ധനകാര്യ വകുപ്പിന്റെ അധിക ചുമതല. കഴിഞ്ഞ ഏതാനും മാസങ്ങളായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ചികിത്സയിലായ പശ്ചാത്തലത്തിലാണ് പീയുഷ് അധിക ചുമതല നല്‍കിയത്. സ്മൃതി ഇറാനിക്ക് ഇനി മുതല്‍ ടെക്സ്റ്റൈല്‍സ് വകുപ്പിന്റെ മാത്രമായിരിക്കും.