കര്‍ണ്ണാടകയില്‍ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്

223

ബംഗളുരു : ലീഡുകള്‍ മാറിമറിഞ്ഞ കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപി 109 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 222 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ ഏതാനും സീറ്റുകള്‍ മാത്രം മതി. കോണ്‍ഗ്രസ് 68 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. അതേസമയം, ജനതാദള്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ട്. 43 സീറ്റുകളിലാണ് ഇവര്‍ മുന്നിടുന്നത്. മറ്റുള്ളവര്‍ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു.

NO COMMENTS