ബംഗളുരു : കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം എല്‍ എമാരെ താമസിപ്പിച്ച റിസോര്‍ട്ടിനുള്ള സുരക്ഷ പിന്‍വലിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ച ബിതടിയിലെ ഈഗിള്‍ടണ്‍ റിസോട്ടിന് നല്കിയ സുരക്ഷയാണ് എടുത്തുകളഞ്ഞത്. ബി.ജെ.പി സ്വന്തം പാളയത്തിലേക്ക് എം.എല്‍.എമാരെ കൊണ്ടുപോകാതിരിക്കാന്‍ പുതിയ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് കോണ്‍ഗ്രസ്സ് നേതൃത്വം. പഞ്ചാബിലെയോ കേരളത്തിലേയോ ഏതെങ്കിലും റിസോട്ടുകളിലേക്ക് എം.എല്‍.എമാരെ മാറ്റുവാനാണ് സാധ്യത.