കർണാടക: ബി.എസ്. യെദ്യൂരപ്പ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും ജെഡിഎസും സമര്‍പ്പിച്ച ഹർജി സുപ്രീംകോടതി പരിഹഗണിക്കുന്നു. സുപ്രീംകോടതി എന്തുനിലപാട് എടുക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കൂടാതെ മന്ത്രിസഭ ഉണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചു യെദ്യൂരപ്പ 15നും 16നും ഗവര്‍ണര്‍ക്ക് നല്കിയ കത്തുകളും കോടതി പരിശോധിക്കും. കോണ്‍ഗ്രസ്സ് ,ജെഡിഎസ് സഖ്യത്തിന് വേണ്ടി മനു അഭിഷേക് സിങ്വി ഹാജരാകും. മുകുള്‍ റോത്തഗിയാണ് ബിജെപിക്ക് വേണ്ടി ഹാജരാവുന്നത്.