ഷമേജ് വധം : മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ പിടിയില്‍

224

കണ്ണൂര്‍ : ന്യൂമാഹിയിലെ ബി.ജെ.പി ബൂത്ത് പ്രസിഡന്റ് ഷമേജിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ പിടിയില്‍. ഇന്നലെ രാത്രി വൈകി വടകരയിലെ ഒരു ലോഡ്‌ജില്‍ നിന്നാണ് മൂവരേയും പിടികൂടിയത്. ഇവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്ത് വരികയാണ്. ആറംഗ സംഘമാണ് കൊല നടത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളവരാണ് പിടിയിലായതെന്നാണ് സൂചന.

NO COMMENTS