ബൊപ്പയ്യ പ്രോടെം സ്പീക്കറായി തുടരും ; നിയമനം ചോദ്യം ചെയ്താല്‍ വിശ്വാസവോട്ടെടുപ്പ് നീട്ടേണ്ടി വരുമെന്ന് സുപ്രീം കോടതി

229

ന്യൂഡല്‍ഹി : കെ.ജി.ബൊപ്പയ്യ കര്‍ണാടക പ്രോടെം സ്പീക്കറായി തുടരും. കീഴ്‌വഴക്കം നിയമമല്ല, നിയമാകാത്തിടത്തോളം ഇടപെടാനാകില്ലെന്നും സുപ്രീംകോടതി അറിയിച്ചു. ബൊപ്പയ്യയുടെ നിയമനം ചോദ്യം ചെയ്താല്‍ വിശ്വാസവോട്ടെടുപ്പ് നീട്ടേണ്ടി വരുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.
സുപ്രീംകോടതിക്ക് പ്രോടെം സ്പീക്കറെ നിയമിക്കാനാകില്ല. മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറാക്കണമെന്ന് നിര്‍ബന്ധമില്ല അതൊരു കീഴ് വഴക്കം മാത്രമാണ്. പ്രായമല്ല സഭയിലെ കാലാവധിയാണ് പരിഗണിക്കേണ്ടതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. പ്രോടെം സ്പീക്കറായ കെ.ജി ബൊപ്പയ്യയുടെ വാദം കേള്‍ക്കാതെ ഉത്തരവിറക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

NO COMMENTS