ഗ്വാളിയാര്‍ : ഡല്‍ഹി-വിശാഖപട്ടണം രാജധാനി എക്‌സ്പ്രസിൽ തീപിടിത്തം. നാല് കോച്ചുകളിലാണ് തീപടര്‍ന്നത്. മധ്യപ്രദേശിലെ ഗ്വാളിയാറിയില്‍വെച്ചാണ് അപകടമുണ്ടായത്. യാത്രക്കാരെയെല്ലാം ഉടന്‍ തന്നെ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.