ആലപ്പുഴയില്‍ യു​വാ​വി​നെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​താ​യി പ​രാ​തി

205

ആലപ്പുഴ : ആലപ്പുഴയില്‍ യു​വാ​വി​നെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​താ​യി ബന്ധുക്കളുടെ പ​രാ​തി. ആലപ്പുഴ അ​രൂരില്‍ തേ​വാ​ത്ത​റ ശീ​ധ​ര​ന്‍റെ മ​ക​ന്‍ സു​ധീ​ഷി (37) നാ​ണു മ​ര്‍​ദ​ന​മേ​റ്റ​ത്.​ ന​ട്ടെ​ല്ലി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സുധീഷ്‌ ഇപ്പോള്‍ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. അയ​ല്‍​വാ​സി​ക​ളു​മാ​യു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നു ക​ഴി​ഞ്ഞ 20ന് ​നല്‍കിയ പരാതിയില്‍ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യായ സു​ധീ​ഷി​നെ എ​സ്‌ഐ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പിച്ചു. ത​നി​ച്ച്‌ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ സു​ധീ​ഷിനെ എ​സ്‌ഐ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ മ​ര്‍​ദി​ക്കു​ക​യി​രു​ന്നു എ​ന്നാ​ണ് സു​ധീ​ഷി​ന്‍റെ ബ​ന്ധു​ക്ക​ളുടെ ആരോപണം. ഏറെ നേരമായിട്ടും കാ​ണാ​ത്ത സുധീഷിനെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും തി​ര​ക്കി​ചെ​ല്ലു​ന്പോ​ള്‍ മ​ര്‍​ദ​ന​മേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു കണ്ടത്. ഉടന്‍ എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എത്തിച്ച്‌ പരിശോധന നടത്തിയ ശേഷം സു​ധീ​ഷി​നെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

NO COMMENTS