കൊച്ചി : പിണറായി വിജയന് പാര്‍ട്ടിയുടെ മുഖ്യമന്ത്രിയല്ല, കേരളത്തിലെ ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്നു മറക്കരുതെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്. വാരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തത് ശരിയായ നടപനടപടിയല്ലെന്നും ബിപ്ലവ് കുമാർ ദേബ് പറഞ്ഞു.
ശ്രീജിത്തിന്റെ കുടുംബത്തിന് ത്രിപുര സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും ബിപ്ലവ് കുമാര്‍ അറിയിച്ചു. മണിക് സര്‍ക്കാരിന്റെ അവസ്ഥയിലേക്കാണ് പിണറായി സര്‍ക്കാര്‍ പോകുന്നതെന്നും കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ ഭരണത്തില്‍ വരുമെന്നും ബിപ്ലവ് കുമാര്‍ കൂട്ടച്ചേർത്തു.