പെണ്‍കുട്ടികളെ മുടി രണ്ടായി കെട്ടി സ്‌കൂളില്‍ വരാന്‍ നിര്‍ബന്ധിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

322

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളില്‍ പെണ്‍കുട്ടികളെ മുടി രണ്ടായി കെട്ടി സ്‌കൂളില്‍ വരാന്‍ നിര്‍ബന്ധിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകളുടെ അച്ചടക്കത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഭൂരിപക്ഷം സ്‌കൂളുകളിലും ഇങ്ങനെ ഒരു നിയമം നിലനില്‍ക്കുന്നുണ്ട്. ഇതിനെതിരെയാണ് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയത്. സ്‌കൂള്‍ അച്ചടക്കത്തിന്റെ ഭാഗമായി മുടി ഒതുക്കിക്കെട്ടാന്‍ നിര്‍ബന്ധിക്കാമെങ്കിലും ആരോഗ്യപരമായും ദോഷകരമായും ബാധിക്കുന്ന രീതിയില്‍ നിര്‍ബന്ധിക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ ഉത്തരവില്‍ നിര്‍ദേശം നല്‍കി. ബാലാവകാശ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.

NO COMMENTS