കൊച്ചി : നിപ വൈറസ് ബാധയെക്കുറിച്ച് നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ എന്ത് നടപടിയാണ് എടുത്തതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. തിങ്കളാഴ്ച വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ജേക്കബ് വടക്കാഞ്ചേരിയും മോഹനന് വൈദ്യരും നടത്തുന്ന പ്രചരണങ്ങള്‍ തടയണമെന്നും കോടതി ആവശ്യപ്പെട്ടു.