ശാസ്താംകോട്ട : ശാസ്താംകോട്ടയില്‍ ഒന്‍പത് വയസുകാരിയ്ക്ക് നേരെ നടുറോഡില്‍ വച്ച് പീഡന ശ്രമം. പ്രതി ഉപദ്രവിക്കാന്‍ ശ്രമിച്ചതും പെണ്‍കുട്ടി ബഹളം വയ്ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട നാട്ടുകാര്‍ പ്രതിയെ പിടികൂടുകയായിരുന്നു. ആഞ്ഞിലിമൂട് സ്വദേശി ബെന്‍സനാണ് പിടിയിലായത്. പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു.