നിപ്പ വൈറസ് ; 175 പേര്‍ നിരീക്ഷണത്തില്‍

197

കോഴിക്കോട് : നിപ്പ വൈറസ് ബാധയുണ്ടായത് ഒരേ ഉറവിടത്തില്‍നിന്നാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. നിപ്പ വൈറസ്ബാധയുമായി ബന്ധപ്പെട്ട് 175 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ബന്ധുക്കളെയാണ് നിരീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിപ്പ സ്ഥിരീകരിച്ച 15 പേരില്‍ 13 പേര്‍ മരിച്ചു. രണ്ട് പേര്‍ ചികിത്സയിലാണ്. പുതിയ കേസുകള്‍ റപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും അപകട സാധ്യത പരിപൂര്‍ണമായും ഒഴിവാക്കപ്പെട്ടിട്ടില്ല. ഈ മാസം അവസാനത്തോടെയെ ഇക്കാര്യത്തല്‍ കൂടുതല്‍ വ്യക്തവരു എന്നും മന്ത്രി പറഞ്ഞു.

NO COMMENTS