കെവിന്റെ കൊലപാതകം ; രണ്ട് പോലീസുകാര്‍ കസ്റ്റഡിയില്‍

240

കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു. ഗാന്ധിനഗര്‍ എ.എസ്.ഐ ബിജു, പൊലീസ് ഡ്രൈവര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്ന് ഐ.ജി വിജയ് സാഖറെ പറഞ്ഞു.

കസ്റ്റഡിയിലുള്ള രണ്ട് പൊലീസുകാരെയും ചോദ്യം ചെയ്യുകയാണ്. കുറ്റവാളികളില്‍ നിന്ന് കൈകൂലി വാങ്ങിയത് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയിലുണ്ട്. കെവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ നിലവില്‍ ആറു പേരെ അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ കൊലപാതകുറ്റം ചുമത്തിയിട്ടുണ്ടെന്നും ഐ.ജി പറഞ്ഞു. കെവിനെ തട്ടിക്കൊണ്ടു പോയവര്‍ക്ക് പൊലീസ് സഹായം ലഭിച്ചെന്നും ഐ.ജി മാധ്യമങ്ങളോട് പറഞ്ഞു.

NO COMMENTS