ചെങ്ങന്നൂര്‍ : ചെങ്ങന്നൂരില്‍ പ്രതിഫലിക്കുന്നത് ഇടത്പക്ഷത്തിന്റെ അഭൂതപൂര്‍വമായ മുന്നേറ്റത്തിന്റെ തുടക്കമാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്. ബിജെപിയിലെയും യുഡിഎഫിലേയും പ്രവര്‍ത്തകരുടെ വോട്ട് തനിക്ക് ലഭിച്ചിട്ടുണ്ട്. മാത്രമല്ല കേരള കോണ്‍ഗ്രസ് വോട്ടും തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ധേഹം പറഞ്ഞു. ചെങ്ങന്നൂരിന്റെ വികസനത്തിന് ഇടതു സര്‍ക്കാരിനു പിന്തുണ നല്കാന് കഴിയുമെന്ന് ജനങ്ങള്‍ക്ക് മനസിലായതിനാലാണ് തനിക്ക് വോട്ട് ചെയ്തത്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ലഭിച്ച പിന്തുണ കൂടിയാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.