തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ നയങ്ങള്‍ക്കുള്ള അതിഗംഭീര പിന്തുണയാണ് ചെങ്ങന്നൂരിലെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള വ്യഗ്രതിയില്‍ നാടിനെ ആകെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസും ബിജെപിയും നടത്തിയത്. അതിനുള്ള തിരിച്ചടിയാണ് ചെങ്ങന്നൂര്‍ ഫലം എന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ നേതാവിന്റെ ബൂത്തില്‍ പോലും കോണ്‍ഗ്രസിന് നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ല. അദ്ദേഹത്തിനെ വീടിനുചുറ്റമുള്ളവര്‍ പോലും അംഗീകരിക്കുന്നില്ല എന്നതിന്റെ തെളിവായിരുന്നു സ്വന്തം മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസിന് നേരിടേണ്ടി വന്ന തോല്‍വി. ചെന്നിത്തലയുടെ നുണ പ്രചരണങ്ങള്‍ ജനം തിരിച്ചറിഞ്ഞതുകൊണ്ടാണ് സജി ചെറിയാന് ചെന്നിത്തലയുടെ ബൂത്തില്‍ ഇത്രയും ഭൂരിപക്ഷം കിട്ടിയത്. ഇത് എല്‍ഡിഎഫ് സര്‍ക്കാരിനുള്ള പിന്തുണയുടെ വിളംബരമാണ്, അതിശക്തമായ അസത്യപ്രചാരണത്തിനിടയിലും സത്യം വേര്‍തിരിച്ചു കാണാനുള്ള ജനങ്ങളുടെ കഴിവിനെ അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. നന്മയുടെയും ക്ഷേമത്തിന്റെയും മതനിരപേക്ഷതയുടേയും പക്ഷത്തിനൊപ്പം നില്‍ക്കാനുള്ള പുതിയൊരു രാഷ്ട്രീയ സംസ്കാരം രൂപപ്പെട്ടുവന്നിരിക്കുകയാണ്. രാഷ്ട്രീയ ലാഭത്തിനു വേണ്ടി വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കുന്ന പ്രതിപക്ഷ നിലപാടിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് തങ്ങള്‍ക്കൊപ്പം ഇല്ലാതിരുന്ന ഇത്തവണ ഇടതുപക്ഷത്തിനു വോട്ടു ചെയ്ത വിഭാഗത്തെ അഭിവാദ്യം ചെയ്യുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.