കെ​വി​ന്‍ കൊലപാതകം ; ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു

191

ന്യൂ​ഡ​ല്‍​ഹി: പ്ര​ണ​യ വി​വാ​ഹ​ത്തി​ന്‍റെ പേ​രി​ല്‍ കോ​ട്ട​യം സ്വ​ദേ​ശി കെ​വി​ന്‍ ജോ​സ​ഫി​നെ വധുവിന്‍റെ ബന്ധുക്കള്‍ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. കൊ​ല​പാ​ത​ക​ത്തി​ല്‍ ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്കും പ​ങ്കു​ണ്ടെ​ന്ന വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി. സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും ഡി​ജി​പി​ക്കും നോ​ട്ടീ​സ​യ​ച്ച ക​മ്മീ​ഷ​ന്‍, നാ​ലാ​ഴ്ച​യ്ക്ക​കം വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​നും നി​ര്‍​ദേ​ശി​ച്ചു. പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ല്‍ ഒ​രി​ക്ക​ലു​മു​ണ്ടാ​ക​രു​താ​ത്ത സം​ഭ​വ​മാ​ണ് കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളാ​യ​വ​ര്‍​ക്കു വേ​ണ്ടി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ട​പെ​ട്ട​ത് സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം വ​ര്‍​ധി​പ്പി​ക്കു​ന്നു. മാ​ധ്യ​മ റി​പ്പോ​ര്‍​ട്ടു​ക​ള്‍ ശ​രി​യാ​ണെ​ങ്കി​ല്‍ പൗ​ര​ന്‍റെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം ഇ​ല്ലാ​താ​ക്കി​യ​തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും ക​മ്മീ​ഷ​ന്‍ വി​ല​യി​രു​ത്തു​ന്നു.

NO COMMENTS