ന്യൂഡല്‍ഹി : പി. ചിദംബരം ജൂണ്‍ ആറിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സി.ബി.ഐ. ഐ.എന്‍.എക്സ് മീഡിയ കേസിലാണ് മെയ് 31 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സിബി.ഐ നേരത്തെ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, മറ്റൊരുദിവസം ഹാജരാകാമെന്ന് ചിദംബരം അധികൃതരെ അറിയിച്ചു. അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് ജൂലായ് മൂന്നുവരെ പി ചിദംബരത്തിന് ഡല്‍ഹി കോടതി ഇടക്കാല സംരക്ഷണം നല്‍കിയിരുന്നു. ആവശ്യപ്പെടുമ്ബോഴെല്ലാം ചോദ്യംചെയ്യലിന് ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഐ.എന്‍.എക്സ്. മീഡിയ കേസില്‍ കഴിഞ്ഞവര്‍ഷം മേയ് 15-നാണ് സി.ബി.ഐ. എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തത്.