ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രണത്തില്‍ രണ്ട് ബിഎസ്‌എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. അഖ്‌നൂര്‍ സെക്ടറില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ രണ്ട് നാട്ടുകാര്‍ക്ക് പരുക്കേറ്റു. പ്രകോപനമില്ലാതെ പാക് റോഞ്ചേഴ്‌സ് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ശക്തമായി തിരിച്ചടി നല്‍കിയതായും ബിഎസ്‌എഫ് അറിയിച്ചു.