തിരുവനന്തപുരം : പേരൂർക്കട മാതൃകാശുപത്രിയിലാണ് എംപി ഫണ്ടിൽ നിർമ്മിച്ച വിശ്രമകേന്ദ്രം ഉപയോഗശൂന്യമാകുന്നത്. 2012ൽ ഉൽഘാടനം കഴിഞ്ഞ വിശ്രമകേന്ദ്രം വളരെ കുറച്ചു മാസങ്ങൾ മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. ആളുകൾ മദ്യപിക്കാനും മറ്റുമായി ഇവിടം ദുരുപയോഗം ചെയ്യാൻ തുടങ്ങിയതിനെ തുടർന്നാണ് അധികൃതർ വിശ്രമകേന്ദ്രം അടച്ചുപൂട്ടിയത്. പൊതുവേ നായശല്യം രൂക്ഷമായ ആശുപത്രി പരിസരത്ത് നായകൾ കൂട്ടമായാണ് ഇവിടെ താവളമടിച്ചിരിക്കുന്നത്. തൊട്ടടുത്തു പ്രവർത്തിക്കുന്ന കാന്റീനിലേക്കു പോലും ആളുകൾ പോകാൻ ഭയക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.