എന്‍.ഡി.എ സഖ്യം ആലോചിച്ചിട്ടില്ലെന്ന് മാണി

197

കെ.എം മാണിയുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് എം, യു.ഡി.എഫ് വിട്ടേക്കുമെന്ന സൂചന നല്‍കിയതിന് പിന്നാലെ എന്‍.ഡിഎയുമായി സഖ്യമുണ്ടാക്കുന്ന കാര്യം ആലോചിച്ചിട്ടേയില്ലെന്ന് കെ.എം മാണി വ്യക്തമാക്കി.
പത്തനംതിട്ടയില്‍ ചരല്‍കുന്നില്‍ ഇന്ന് വൈകുന്നേരം ആരംഭിച്ച കേരളാ കോണ്‍ഗ്രസ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് എന്‍.ഡി.എയില്‍ ചേരാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ മാണി നിഷേധിച്ചത്. എന്‍.ഡി.എ സഖ്യം സംബന്ധിച്ച വാര്‍ത്തകള്‍ അസംബന്ധമാണെന്നും അത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും മാണി ആരോപിച്ചു.
മാണിക്കായി ബി.ജെ.പിയുടെ കവാടങ്ങള്‍ തുറന്നുകിടക്കുന്നെന്നായിരുന്നു ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചത്. രാഷ്ട്രീയ തീരുമാനം വ്യക്തമാക്കേണ്ടത് മാണിയാണ്. എന്നാല്‍ രാഷ്ട്രീയ തീരുമാനം പറയത്തക്ക വിധത്തില്‍ സാഹചര്യം പാകപ്പെട്ടില്ലെന്നും കുമ്മനം പറഞ്ഞു. എന്‍.ഡി.എയുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ ഇനി മാണിയാണ് മുന്‍കൈയ്യെടുക്കേണ്ടതെന്നായിരുന്നു കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരന്‍ പറഞ്ഞത്. ഇതിന് പിന്നാലെ എന്‍.ഡി.എയിലേക്ക് മാണിയെ സ്വാഗതം ചെയ്ത് തുഷാര്‍ വെള്ളാപ്പള്ളിയും രംഗത്തെത്തി.

NO COMMENTS

LEAVE A REPLY