തിരുവനന്തപുരം : വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പിണറായി സര്ക്കാരിനാലാകുന്നതെല്ലാം ചെയ്തെന്ന് മന്ത്രി എ.കെ.ബാലന്. ഇക്കാര്യത്തില്‍ ഇപ്പോള്‍ അടിയന്തര പ്രാധാന്യമെന്തെങ്കിലും ഉണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ നിയമ സഭയില്‍ പ്രതിപക്ഷ ബഹളമുണ്ടായതിനെത്തുടര്‍ന്ന് സംസാരിക്കുകയായിരുന്നു മന്ത്രി.