തിരുവനന്തപുരം : കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്‍കിയതിലൂടെ മുന്നണിയും കോണ്‍ഗ്രസും ശക്തിപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഒരു തവണത്തേക്ക് മാത്രമുള്ള ധാരണ പ്രകാരമാണ് സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയത്. ഇതിലൂടെ കോണ്‍ഗ്രസിന്റെ സീറ്റ് നഷ്ടപ്പെടുകയില്ല. 2020 ല്‍ ഇതിന് പകരമായി രണ്ട് സീറ്റ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും ഇത്തരത്തില്‍ സീറ്റുകള്‍ മാറിയിട്ടുണ്ട്. അങ്ങനെയാണ് അബ്ദുല്‍ വഹാബിന്റെ സീറ്റ് എ.കെ ആന്റണിക്ക് നല്‍കിയത്. ലീഗും മറ്റ് ഘടകക്ഷികളും ചേര്‍ന്നാല്‍ മാത്രമേ മുന്നണി ശാക്തമാകൂ. ഇക്കാര്യങ്ങള്‍ ഹൈക്കമാന്‍ഡിന് മനസിലായതിനാലാണ് തീരുമാനം അംഗീകരിച്ചതെന്നും ചെന്നിത്തല പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുണിയെയും ബിജെപിയെയും പരാജയപ്പെടുത്താന്‍ ഇതോടെ യുഡിഎഫിനാവുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.