ദുബായ് : പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന് ജയില്‍ മോചിതനായി. ദുബായിലെ വിവിധ ബാങ്കുകളിലായി ആയിരം കോടിയിലേറെ രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ 2015 ഓഗസ്റ്റ് മുതല്‍ ദുബായിലെ ജയിലില്‍ കഴിയുകയാണ് രാമചന്ദ്രന്. ബാങ്കുകളുമായി ധാരണയിലായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മോചനം. മൂന്ന് വര്‍ഷത്തിലേറെ നീണ്ട ജയില്‍വാസത്തിന് ശേഷമാണ് രാമചന്ദ്രന്റെ മോചനം.