തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയിൽ നാല് പേർ മരിച്ചു. ഒഴുക്കില്‍പ്പെട്ടും മരങ്ങള്‍ കടപുഴകി വീണുമാണ് മരണം സംഭവിച്ചത്. കാസര്‍ഗോഡ്, കോഴിക്കോട്, പത്തനംതിട്ട,തിരുവനന്തപുരം എന്നീ ജില്ലകളിലാണ് മരണം നടന്നത്. അതേസമയം കോഴിക്കോട് കടലുണ്ടി ലെവല്‍ക്രോസിന് സമീപം മരം വീണതിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍- മംഗലാപുരം പാതയില്‍ രണ്ടര മണിക്കൂര്‍ ട്രെയിന്‍ ഗതാഗതം മുടങ്ങി. ഗതാഗതം പൂര്‍ണതോതിലാകാന്‍ സമയമെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ രാവിലെ മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്.