പൈതൃക സ്ഥാനങ്ങൾ കാത്തുസൂക്ഷിക്കേണ്ടതുണ്ട്

305

അരനൂറ്റാണ്ടിന് മുൻപ് 1960-ൽ പ്രസിദ്ധപ്പെടുത്തിയ  ‘ഒരു തെരുവിന്റെ കഥ’യുടെ ആമുഖമായി എസ് കെ പൊറ്റക്കാട് ഇങ്ങനെ എഴുതി ‘ഇതിലെ മനുഷ്യ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമെല്ലാം ജീവികളായിരുന്നു. ഇവരിലാരും ഇന്ന് നമ്മുടെ കൂടെയില്ല. മനുഷ്യ ജീവിതമാകുന്ന മഹാനാടകത്തിൽ ഇവരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിർവഹിച്ച,സ്വന്തമായ ജീവിതാഭിനയം പിന്തുടർന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തിൽ തങ്ങളുടേതായ ലഘു പ്രകാശമോ വിഭാവനങ്ങളൊ വീഴ്ത്തി അന്തർദ്ധാനം ചെയ്തു.

ചരിത്രകാരൻ മിനകെട്ടിരുന്നു എഴുതുന്ന ഏടുകളിൽ ഇവരുടെ പേരുകൾ ഒന്നും കാണുകയില്ല. ശവക്കുഴിയിൽ,പട്ടടയിൽ ,വെറും മണ്ണിൽ ഇവർ മറഞ്ഞുപോയി, എന്നെന്നേക്കുമായി! പക്ഷെ, ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചു കൊണ്ട് ഇന്നും നിലകൊള്ളുന്നു’. കോഴിക്കോട്ടെ മിട്ടായിത്തെരുവിനെ മുൻനിർത്തിയാണ് മലയാളി അന്നും മിന്നും ഹൃദയാഹ്ലാദത്തോടെ വായിക്കുന്ന ‘ഒരു തെരുവിന്റെ കഥ’ പൊറ്റക്കാട് എഴുതിയത്.

ആ ചെറിയ കച്ചവട തെരുവിനെ നോവലിലൂടെ മലയാളിയുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച കവിയുടെ ഊർദ്ധ്വാകായ പ്രതിമ തെരുവിന്റെ തുടക്കത്തിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നതും അത് കൊണ്ട് തന്നെ. മനുഷ്യർ മാഞ്ഞു പോയാലും തെരുവ് ചിരിച്ചു കോപ്പൻഡ് നില നില്കുന്നു എന്ന് അദ്ദേഹം എഴുതിയത് അതിന്റെ സാംസ്‌കാരിക പ്രാധാന്യം മുൻനിർത്തിയാണ്. അത് തിരിച്ചറിഞ്ഞാണ് മിട്ടായിത്തെരുവിനെ നവീകരിച്ച പൈതൃകത്തെരുവായി പ്രഖ്യാപിച്ചത്.

തലമുറകളുടെ ചെത്തവും ചൂരുമേറ്റ പൈതൃകസ്ഥാങ്ങൾ കേരളംസംസ്കാരത്തിന്റെ ജാനകിയതറകളാണ്. അവ സംരക്ഷിക്കാനുള്ള യത്നങ്ങളെ തൽക്കാല ലാഭങ്ങൾക്കും സൗകര്യങ്ങൾക്കും എളുപ്പവഴിയായി നശിപ്പിക്കരുത്. കേരളത്തിലെ പല പട്ടണങ്ങളിലും ഇത്തരം പൈതൃക സ്ഥാനങ്ങൾ മിട്ടായിത്തെരുവുമാതൃകയിൽ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അത്തരം ശ്രമങ്ങൾ തടയാൻ മുഖ്യമന്ത്രി കാണിച്ച ഇച്ഛാശക്തി മാതൃകയാക്കി ജില്ലാ ഭരണകൂടങ്ങളും തദ്ദേശസ്ഥാപനങ്ങളും സാംസ്കാരികസ്ഥാപനങ്ങളും ഒക്കെ പ്രവർത്തിച്ചാൽ നമ്മുടെ പൈതൃകം ഭാവി തലമുറകൾക്കായി കാത്തുസൂക്ഷിക്കാനാവും. ഒരു ജനതയുടെ ചരിത്രപരമായ ഉത്തരവാദിത്വമാണ് .

 

NO COMMENTS