തിരുവനന്തപുരം : പ്രേംനസീർ സുഹൃത്ത് സമിതിയുടെയും വികാസം സാംസ്കാരിക വേദിയുടെയും ആഭിമുഖ്യത്തിൽ പൂജപ്പുര വയോജന പരിപാലന കേന്ദ്രത്തിൽ നടന്ന ഇഫ്താർ സംഗമവും വിദ്യാർഥികൾക്കുള്ള പുതുവസ്ത്ര വിതരണത്തിന്റെ ഉദ്ഘാടനവും നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിച്ചു. കാരുണ്യം അർഹിക്കുന്ന വ്യക്തികൾക്കുള്ള സ്നേഹ സാന്ത്വനമാണ് ഇത് അന്വർഥതമാകുന്നതെന്ന് അദ്ദേഹം അഭിപ്രായപെട്ടു. നിർധനരായിട്ടുള്ള അമ്മമാരെ സന്തോഷിപ്പിക്കുക എന്ന പുണ്യപ്രവർത്തിയാണ് സാമൂഹ്യക്ഷേമ വകുപ്പിന്റെ ഇടപെടലിലുടെ നടന്നിരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായ മേയർ വി. കെ. പ്രശാന്ത് പറഞ്ഞു. സൗഹൃദത്തിൻറെ ത്യാഗത്തെ നിലനിർത്താൻ മാനവസമൂഹം ശ്രമിക്കുന്നുവെന്ന് ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത ജയിൽ ഡി.ഐ.ജി പ്രദീപ് അഭിപ്രായപ്പെട്ടു. എല്ലാ അമ്മമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും അദ്ദേഹം റംസാൻ ആശംസകളും നേർന്നു. ചടങ്ങിൽ മുൻ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി കെ എ നായർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, കവി മുരുകൻ കാട്ടാക്കട,മജീഷ്യൻ ഗോപിനാഥ് മുതുകാട്, ബിജെപി നേതാവ് കരമന ജയൻ, മദ്യവിരുദ്ധ സമിതി സംസ്ഥാന പ്രസിഡൻറ് രാജൻ അമ്പൂരി, പ്രമോദ് പയ്യന്നുർ,ചലച്ചിത്ര നടൻ കൊല്ലം തുളസി തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു.