ജയനഗര്‍ തിരഞ്ഞെടുപ്പ് ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡിക്ക് ജയം

291

ബെംഗളൂരു : കര്‍ണാടക ജയനഗര്‍ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡിക്ക് തകര്‍പ്പന്‍ ജയം. ബിജെപിയുടെ സിറ്റിംഗ് സീറ്റായ ഇവിടെ 28898 വോട്ടുകള്‍ക്കാണ് സൗമ്യ റെഡ്ഡി ജയിച്ചത്. ബിഎന്‍ പ്രഹ്‌ളാദ് ബാബുവായിരുന്നു ഇവിടെ ബിജെപി സ്ഥാനാര്‍ഥി. ബിജെപി സ്ഥാനാര്‍ഥി ബിഎന്‍ വിജയകുമാറിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. തുടര്‍ന്ന് വിജയകുമാറിന്റെ സഹോദരനായ പ്രഹഌദ് ബാബുവിനെ ബിജെപി സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.

NO COMMENTS