മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 139.34 പോയിന്റ് താഴ്ന്ന് 35,599.82ലും നിഫ്റ്റി 48.70 പോയിന്റ് നഷ്ടത്തില്‍ 10,808 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചതാണ് ആഗോള വ്യാപകമായി ഓഹരി സൂചികകളെ ബാധിച്ചത്.
ലുപിന്‍, സണ്‍ ഫാര്‍മ, എച്ച്സിഎല്‍ ടെക്, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, എസ്ബിഐ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.