യുഎസ് ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ച്‌ ഇന്ത്യ

199

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ. യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന 30 ഉല്‍പന്നങ്ങള്‍ക്ക് ഇതു പ്രകാരം ചുങ്കം വര്‍ധിപ്പിക്കും. 50 ശതമാനം വരെ നികുതിയാണ് വര്‍ധിപ്പിക്കുന്നത്. ഏതൊക്കെ ഉല്‍പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കുമെന്ന് ഇന്ത്യ ലോക വ്യാപാര സംഘടനയെ അറിയിച്ചിരുന്നു. ഏതാനും നാള്‍ മുന്‍പാണ് ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉരുക്ക്, അലുമിനിയം എന്നീ ഉല്‍പന്നങ്ങള്‍ക്ക് യു എസ് നികുതി ഏര്‍പ്പെടുത്തിയത്. യു എസ് നികുതി ഏര്‍പ്പെടുത്തിയ ശേഷം 24.1 കോടി ഡോളറിലധികമാണ് ഇന്ത്യയ്ക്ക് നികുതിയായി നല്‍കേണ്ടി വന്നത്. ഈ നടപടിയ്ക്കുള്ള മറുപടിയാണ് ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം. ഉരുക്ക് ഉല്‍പന്നങ്ങള്‍, ഇരുമ്ബ്, ബോറിക്ക് ആസിഡ്, മോട്ടോര്‍ സൈക്കിളുകള്‍, പയര്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കാണ് നികുതി വര്‍ധിപ്പിച്ചിരിക്കുന്നത്. ബദാം, ആപ്പിള്‍ എന്നിവയ്ക്ക് 10 ശതമാനം മുതല്‍ 100 ശതമാനം വരെ നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് ഇത് മാറ്റുകയായിരുന്നു.

NO COMMENTS