ലോകകപ്പ് ഫുട്ബോൾ ; ഓസ്‌ട്രേലിയക്കെതിരെ ഫ്രാന്‍സിന് വിജയം

257

കസാന്‍ : ലോകകപ്പ് ഫുട്ബോളില്‍ ഓസ്‌ട്രേലിയക്കെതിരെ ഫ്രാന്‍സിന് വിജയം. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ഫ്രാന്‍സ് വിജയിച്ചത്. ഫ്രാന്‍സിന് വേണ്ടി അന്റോയിന്‍ ഗ്രീസ്മാന്‍, പോള്‍ പോഗ്ബ എന്നിവരാണ് ഫ്രാന്‍സിന് വേണ്ടി പന്ത് വലയിലാക്കിയത്. മിലെ ജെഡിനാക്കായിരുന്നു ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഗോള്‍ നേടിയ താരം. ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം 58-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയില്‍ ഗ്രീസ്മാനിലൂടെ ഫ്രാന്‍സാണ് ആദ്യം സ്‌കോര്‍ ചെയ്തത്. പോസ്റ്റിനുള്ളില്‍ ഗ്രീസ്മാനെ ജോഷ്വാ റിഡ്‌സണ്‍ ഫൗള്‍ ചെയ്തതിന് ആദ്യം റഫറി പെനാല്‍റ്റി അനുവദിച്ചില്ലെങ്കിലും, ഫ്രാന്‍സ് റിവ്യൂ ചെയ്തതോടെ വിഡിയോ അസിസ്റ്റന്റ് റഫറി ഫൗള്‍ വിധിച്ചു, ഗ്രീസ്മാന്‍ ഗോളും കണ്ടെത്തി. വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തിലൂടെ ലോകകപ്പില്‍ നല്‍കുന്ന ആദ്യ പെനാല്‍റ്റിയാണ് ഫ്രാന്‍സിന് ലഭിച്ചത്. തൊട്ടുപിന്നാലെ 62-ാം മിനിറ്റില്‍ ഹാന്‍ഡ്‌ബോളിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കി ജെഡിനാക്ക് ഓസ്‌ട്രേലിയയെ ഒപ്പമെത്തിച്ചു. ഓസ്‌ട്രേലിയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് തടയാനുള്ള ശ്രമത്തിനിടെ ബോക്‌സിനുള്ളില്‍ സാമുവല്‍ ഉംറ്റിറ്റി പന്തില്‍ കൈകൊണ്ടു തൊട്ടതാണു ഫ്രാന്‍സിനു വിനയായത്. സ്‌പോട് കിക്കെടുത്ത ജെഡിനാകിന് പിഴച്ചില്ല. ഇരുടീമുകളും ഒപ്പത്തിനൊപ്പം.

NO COMMENTS