ചെറുവത്തൂര്‍ : മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് കിടപ്പുമുറി കത്തിനശിച്ചു. പൊട്ടിത്തെറിച്ച മൊബൈലില്‍ നിന്ന് തീപടര്‍ന്ന് മുറിയിലുണ്ടായിരുന്ന ലാപ്ടോപ്, കിടക്ക, ഫര്‍ണിച്ചര്‍ എന്നിവയെല്ലാം കത്തിനശിക്കുകയായിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവമുണ്ടായത്.
കൈതക്കാട് ഖുബാനഗറിലെ ടി.കെ.അഫ്സത്തിന്റെ വീട്ടിലാണ് സംഭവം. അഫ്സത്തിന്റെ മകന്‍ ടി.കെ.മുസ്തഫയുടെ സ്മാര്‍ട്ട് ഫോണ്‍ വെളുപ്പിനെ ഒരു മണിക്ക് ചാര്‍ജ് ചെയ്യനാനായി വയ്ക്കുകയും പുലര്‍ച്ചെ ശബ്ദം കേട്ട് റൂമിലെത്തിയപ്പോള്‍ തീപടര്‍ന്ന് മുറിക്കകത്തുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചതായി കാണുകയുമായിരുന്നു.