മുംബൈ : ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 126 പോയന്റ് നേട്ടത്തില്‍ 35413ലും നിഫ്റ്റി 37 പോയന്റ് ഉയര്‍ന്ന് 10747ലുമാണ് വ്യാപാരം നടക്കുന്നത്.
സിപ്ല, ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, ലുപിന്‍, ടാറ്റ സ്റ്റീല്‍, എച്ച്‌ഡിഎഫ്‌സി, ഇന്‍ഫോസിസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഐടിസി, ഒഎന്‍ജിസി, വിപ്രോ, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.