കുട്ടികള്‍ക്കെതിരായ അതിക്രമം ട്വീറ്റ് ചെയ്തു ; രാഹുല്‍ ഗാന്ധിക്ക് ബാലാവകാശ കമ്മീഷന്‍റെ നോട്ടീസ്

163

മുംബൈ : കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ പോക്സോ നിയമം ലംഘിച്ചതിന് മഹാരാഷ്ട്ര ബാലാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. ജല്‍ഗാവില്‍ ആക്രമണത്തിനു ഇരയായ കുട്ടികളുടെ വീഡിയോ രാഹുല്‍ പങ്കു വച്ചിരുന്നു. കു​ട്ടി​കു​ടെ സ്വ​കാ​ര്യ​ത​യെ ഹ​നി​ക്കു​ന്ന വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. അമല്‍ ജാദവ് എന്നയാളുടെ പരാതിയിന്‍ മേലാണ് നോട്ടീസ്. കഴിഞ്ഞ ആഴ്ച മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ മേല്‍ജാതിക്കാരന്റെ കുളത്തില്‍ നീന്തിയതിന് രണ്ട് കുട്ടികളെ ഒരു സംഘം ആളുകള്‍ വിവസ്ത്രരാക്കി മര്‍ദിച്ചിരുന്നു. ഈ സംഭവം വിവാദമായതിനെത്തുടര്‍ന്ന് കുട്ടികളെ മര്‍ദിക്കുന്ന വീഡിയോ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവെക്കുകയും ബി.ജെ.പി, ആര്‍.എസ്. എസ് അതിക്രമങ്ങള്‍ക്കുദാഹരണമാണിതെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. കുട്ടികളുടെ പേര് മറയ്ക്കാതെ ട്വീറ്റ് ചെയ്തതിനാണ് രാഹുലിന് നോട്ടീസ് അയച്ചത്.

NO COMMENTS