ക്രിസ്റ്റ്യാനോയുടെ ഗോളിൽ പോർച്ചുഗൽ ; പൊരുതിത്തോറ്റ് മൊറോക്കോ പുറത്തേക്ക്

220

മത്സരത്തിന്റെ നാലാം മിനിറ്റിൽ ക്രിസ്റ്റ്യാനോ ഹെഡറിലൂടെ നേടിയ ഗോളും പിന്നീട് തീർത്ത ഉറച്ച പ്രതിരോധവും റഷ്യൻ ലോകകപ്പിൽ പോർച്ചുഗലിന് ആദ്യ വിജയം സമ്മാനിച്ചു.ഇതോടെ ഒരു വിജയവും സമനിലയും ഉൾപ്പെടെ നാലു പോയിന്റോടെ ഗ്രൂപ്പിൽ ഒന്നാമതായ പോർച്ചുഗൽ പ്രീക്വാർട്ടർ പ്രതീക്ഷ കാത്തു. മികച്ച പ്രകടനം കാഴ്ചവച്ച മൊറോക്കോയെ എതിരില്ലാത്ത ഒരു ഗോളിനാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്. പോർച്ചുഗലിനെ വിറപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചെങ്കിലും, തുടർച്ചയായ രണ്ടാം പരാജയം ഏറ്റുവാങ്ങിയ മൊറോക്കോ ലോകകപ്പിൽ നിന്ന് പുറത്തായി. ആദ്യ മത്സരത്തിൽ ഇവർ ഇറാനോടാണ് പരാജയപ്പെട്ടത്.

രണ്ട് മത്സരങ്ങളിൽ നിന്നായ് 4 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ തന്നെയാണ് ഈ ലോകകപ്പിലെ ഗോൾ വേട്ടക്കാരിൽ മുന്നിലുള്ളത്. ഇന്ന് നേടിയ ഗോളോടെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന യൂറോപ്യൻ താരം എന്ന റെക്കോർഡ് ക്രിസ്റ്റ്യാനോക്കൊപ്പമായി. ഗോളുക ളുടെ എണ്ണം 85 ആക്കിയ ക്രിസ്റ്റ്യാനോ ഫ്രാങ്ക് പുഷ്കാസിന്റെ റെക്കേഡാണ് മറികടന്നത്. പോർച്ചുഗൽ അടുത്ത മത്സരത്തിൽ ഇറാനെ നേരിടും.

NO COMMENTS