എഡിജിപി ഡ്രൈവർ ഗവാസ്‌കര്‍ക്കെതിരെ പരാതി നൽകി

373

തിരുവനന്തപുരം : എഡിജിപി സുദേഷ്കുമാര്‍ ഡ്രൈവര്‍ ഗവാസ്കര്‍ക്കെതിരെ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു പരാതി നല്‍കി. മകള്‍ മര്‍ദിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണെന്നും സംഭവദിവസം ഗവാസ്കര്‍ വാഹനം ഓടിച്ചത് അലക്ഷ്യമായാണെന്നും എഡിജിപി നൽകിയ പരാതിയിൽ പറയുന്നു. പൊതുജനമധ്യത്തില്‍ തന്നെയും കുടുംബത്തെയും അപമാനിക്കാനാണ് ഗവാസ്‌കറുടെ ശ്രമം. അലക്ഷ്യമായി വാഹനം ഓടിച്ചതിനാലാണ് ഗവാസ്കര്‍ക്ക് പരിക്കേറ്റത്. തനിക്കു സുരക്ഷാഭീഷണിയുണ്ടെന്നും സുദേഷ്കുമാര്‍ നൽകിയ പരാതിയിൽ പറയുന്നു.

NO COMMENTS