തിരുവനന്തപുരം : ഏകാന്തതയെ അതിജീവിക്കാനുള്ള അവസരമാണ് ഇത്തരം സംഘടനകൾ നൽകുന്നതെന്ന് കൊളിജിയേറ്റ് എഡ്യൂക്കേഷൻ മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. എം. എസ്. ഗിരിജ. കേരള യൂണിവേഴ്സിറ്റി സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻറെ കുടുംബസംഗമം ഉത്ഘാടനം ചെയ്യുകയായിരുന്നു അവർ. സംഘടനാ പ്രസിഡന്റ് കെ. എൻ. ഗോപാലകൃഷ്ണൻ നായർ അധ്യക്ഷനായ ചടങ്ങിൽ കുസ്‌പോ എക്സിക്യൂട്ടീവ് മെമ്പർ ലേഖ ടീച്ചർ സ്വാഗതം ആശംസിച്ചു. പല സംഘടനകളിൽ നിന്നും വ്യത്യസ്തമായ പ്രവർത്തനമാണ് കുസ്‌പോ കാഴ്ചവെയ്ക്കുന്നതെന്ന് ഉത്ഘാടന പ്രസംഗത്തിൽ അവർ ചൂണ്ടിക്കാട്ടി. മുതിർന്ന പൗരന്മാർക്കിടയിൽ ഇത്തരം സംഘടനകൾ നിർവഹിക്കുന്ന പങ്ക് വളരെ നിർണായകമാണ്. തന്റെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും എപ്പോഴും സംഘടനക്കുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു. കുടുംബസംഗമത്തിന്റെ ഭാഗമായി നടന്ന റംസാൻ ആഘോഷം, സംഘടനയുടെ പ്രസിഡന്റ്, കെ. എൻ. ഗോപാലകൃഷ്ണൻ നായർ ഉത്ഘാടനം ചെയ്‌തു. ചടങ്ങിൽ സംഘടന ഭാരവാഹികൾ, അസോസിയേഷനിലെ മുതിർന്ന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.