കേരള-തമിഴ്‌നാട് അതിര്‍ത്തിയിൽ വാഹനാപകടം ; മൂന്ന് പേര്‍ മരിച്ചു

220

മേട്ടുപ്പാളയം : കേരള-തമിഴ്‌നാട് അതിര്‍ത്തിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. പൊള്ളാച്ചി ആനമല പോലീസ് പരിധിയില്‍ ഗോവിന്ദപുരം ചെക്ക് പോസ്റ്റിന് സമീപം ഗണപതി പാളയത്തിലുണ്ടായ അപകടത്തില്‍ മരിച്ച ഒരാള്‍ എറണാകുളം സ്വദേശി ബിജുവാണെന്ന് തിരിച്ചറിഞ്ഞു. മറ്റ് രണ്ട് പേരെ തിരിച്ചറിയാനായിട്ടില്ല.
എറണാകുളം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ബൈക്കുമായി ഇടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

NO COMMENTS