സിവിൽ സർവീസ് ജേതാക്കൾക്ക് സംസ്ഥാന സർക്കാരിന്റെ ആദരവ്

212

തിരുവനന്തപുരം: സമ്പന്നർക്ക് വേണ്ട പ്രാധാന്യം നൽകുന്നതിനേക്കാൾ ദുരിതമനുഭവിച്ചു ജീവിതത്തിൽ ഉന്നത സ്ഥാനങ്ങളിലെത്തുന്നവർക്ക് മുൻഗണന നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പും സിവിൽ സർവീസ് അക്കാഡമിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ. സിവിൽ സർവീസ് ജേതാക്കൾക്കുള്ള ആദരവ് നൽകി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാല്പതു വർഷത്തോളമായി ഈ മേഖലയിൽ ഉദ്യോഗസ്ഥനായി തുടരുന്ന ബാബു പോളിനെ പോലുള്ള വ്യക്തിത്വങ്ങൾ ഇന്ത്യക്കാകെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. അക്കാഡമിക് നിലവാരം മെച്ചപ്പെടുത്തുക വഴി പൊതുവിദ്യാലയങ്ങൾ മികച്ചതാക്കുകയും സിവിൽ സർവീസ് പോലുള്ള ഉന്നത തലങ്ങളിൽ നമ്മുടെ വിദ്യാർത്ഥികളെ എത്തിക്കാൻ കഴിയുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപെട്ടു. സ്ഥാനമാനങ്ങൾക്കു പ്രാധ്യാന്യം നൽകാതെയുള്ള പ്രവർത്തനം നമ്മളിൽ ഉണ്ടാകണമെന്നും നാം എത്തിപ്പെടുന്ന സംസ്ഥാനത്തെ ഭാഷ നല്ലരീതിയിൽ കൈകാര്യം ചെയ്യാനുള്ള കഴിവ് എല്ലാവരിലും പ്രകാശിക്കണമെന്നും മുൻ ചീഫ് സെക്രട്ടറി ഡോ. കെ. ബാബു പോൾ ഐ. എ. എസ്. അഭിപ്രായപ്പെട്ടു. പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉഷ ടൈറ്റ്‌സ് ഐ. എ. എസ്., മുൻ ഡി. ജി.പി. അലക്സാണ്ടർ ജേക്കബ്, മോഹൻ ദാസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.റാങ്ക് ജേതാക്കൾ മറുപടി പ്രസംഗത്തിൽ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. ഇതിൽ സാധാരണ തൊഴിലാളിയുടെ മകനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനും ഉൾപ്പെട്ടത് സദസ്സിന് ആവേശം പകർന്നു.

NO COMMENTS