കെവിന്‍ വധക്കേസ് ; അനീഷിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന്‍ പ്രതിഭാഗം

169

കോട്ടയം : കെവിന്‍ വധക്കേസില്‍ സിബിഐ അന്വേഷിക്കണമെന്നു പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസിലെ ഒരേയൊരു സാക്ഷിയായ അനീഷിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. അപകട മരണത്തെ കൊലപാതകമാക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും അനീഷിന്റെ മൊഴി വിശ്വാസ്യ യോഗ്യമല്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നീനുവിന്റെ പിതാവ് ചാക്കോയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. കേസിലെ അഞ്ചാം പ്രതിയാണ് ചാക്കോ. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയില്‍ പ്രതിഭാഗം അഭിഭാഷകന്‍ സിബിഐ അന്വേഷണമെന്ന ആവശ്യമുന്നയിച്ചത്.

NO COMMENTS