കെൽട്രോണിനെ വളർത്തുന്നതിൽ കെ.പി.പി. നമ്പ്യാർ വഹിച്ച പങ്ക് ചരിത്രപരമായി പ്രാധാന്യമുള്ളതെന്ന് പിണറായി വിജയൻ

201

തിരുവനന്തപുരം : കെൽട്രോൺ പ്രവർത്തനത്തിൽ പലതരത്തിലുള്ള പ്രതിസന്ധിഘട്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം മറികടന്ന് കെപി.പി. നമ്പ്യാർ വഹിച്ച പങ്ക് പല കാലഘട്ടങ്ങളിലായി നാം ഓർക്കേണ്ടതാനെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കെൽട്രോൺ സംഘടിപ്പിച്ച കെ.പി.പി നമ്പ്യാർ പ്രതിമ അനാച്ഛാദനം വെള്ളയമ്പലത്തെ കെൽട്രോൺ ക്യാംപസിൽ നിർവഹിക്കുക യായിരുന്നു മുഖ്യമന്ത്രി. ശാസ്ത്രജ്ഞന്മാർ സ്വയം നവീകരിക്കേണ്ടതിന്റെയും സ്വന്തം വിജ്ഞാനം സമൂഹത്തിനായി സമർപ്പിക്കുന്നതിന്റെയും ആവശ്യകതയെ സംബന്ധിച്ച് സന്ദേശമാണ് ഇതുപോലുള്ള വ്യക്തിത്വങ്ങളിൽ നിന്ന് നാം പഠിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെൽട്രോൺ മാനേജിങ് ഡയറക്ടർ ടി.ആർ.ഹേമലത സ്വാഗതം ആശംസിച്ച ചടങ്ങിന് വ്യവസായ കായിക യുവജനകാര്യ മന്ത്രി എ സി മൊയ്തീൻ അധ്യക്ഷത വഹിച്ചു.ശാസ്ത്ര ഗവേഷണ രംഗത്ത് പതിഞ്ഞ നമ്പ്യാരുടെ വ്യക്തിത്വത്തിലെ മറ്റൊരു പ്രധാനപ്പെട്ട വശം മനുഷ്യസ്നേഹം ആയിരുന്നുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മാനുഷിക ചോർച്ച തടയുന്നതിന് സർവ്വദേശീയ രംഗത്തെ ശാസ്ത്ര പ്രതിഭകളെ ഇന്ത്യയ്ക്ക് ഉപയോഗിക്കാൻ വേണ്ടി ആവിഷ്കരിച്ച പദ്ധതിക്കാണ് കെൽട്രോണിന്റെ നേതൃത്വത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് മേയർ വി.കെ. പ്രശാന്ത് പറഞ്ഞു. ചടങ്ങിൽ ഡിജിറ്റൽ പ്രോഗ്രാമുകളി ലുടെ ഹിയറിങ് ഏടുകൾ പൊതുവിപണിയിൽ ലഭ്യമാക്കുന്നത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. പ്രതിമ നിർമ്മിച്ച ശില്പി കാനായി കുഞ്ഞിരാമനെ മുഖ്യമന്ത്രി ചടങ്ങിൽ ആദരിച്ചു. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.ഇളങ്കോവൻ ഐ.എ.എസ്, വ്യവസായ വകുപ്പ് സെക്രട്ടറി ഡോ.സഞ്ജയ് കൗൾ ഐ.എ.എസ്, നഗരസഭാ കൗൺസിലർ ഐഷ ബേക്കർ, ഉമനമ്പ്യാർ തുടങ്ങിയവർ പങ്കെടുത്തു.

അഭിജിത് നെറ്റ് മലയാളം

NO COMMENTS