പ്രധാനമന്ത്രി മോദിയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി വിശ്വ ഹിന്ദു പരിഷത്ത്

201

ഗോരക്ഷാപ്രവര്‍ത്തകര്‍ക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി വിശ്വ ഹിന്ദു പരിഷത്ത്. ഗോരക്ഷാ പ്രവര്‍ത്തകരെ സാമൂഹ്യവിരുദ്ധരെന്ന് വിളിച്ച പ്രധാനമന്ത്രി 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് വി എച്ച് പി
ദില്ലി: ഗോരക്ഷാപ്രവര്‍ത്തകര്‍ക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി വിശ്വ ഹിന്ദു പരിഷത്ത്. ഗോരക്ഷാ പ്രവര്‍ത്തകരെ സാമൂഹ്യവിരുദ്ധരെന്ന് വിളിച്ച പ്രധാനമന്ത്രി 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് വി എച്ച് പി മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രിയുടെ പരാമര്‍ശം നടക്കം ഉണ്ടാക്കിയെന്നും, ഗോരക്ഷാപ്രവര്‍ത്തകരെ അപമാനിക്കുന്നതിന് തുല്യമാണിതെന്നും വി എച്ച് പി ഗുജറാത്ത് ഘടകം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. അതേസമയം വി എച്ച് പി പുറത്തിറക്കിയ പ്രസ്‌താവനയില്‍ ഔദ്യോഗികമായി ആരും ഒപ്പിട്ടിട്ടില്ലെന്ന സവിശേഷതയുമുണ്ട്. പകല്‍ ഗോരക്ഷാപ്രവര്‍ത്തകരാകുന്നവര്‍ രാത്രിയില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്നായിരുന്നു പ്രധാനന്ത്രിയുടെ വിമര്‍ശനം. ഗുജറാത്തിലെ ദളിത് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഗോരക്ഷാപ്രവര്‍ത്തകര്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്. രാജ്യത്ത് അറവ് ശാലകളുടെ പ്രവര്‍ത്തനം നിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും വി എച്ച് പി ആവശ്യപ്പെടുന്നുണ്ട്.

NO COMMENTS

LEAVE A REPLY