കൊച്ചി : അഭിമന്യു വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സെന്‍ട്രന്‍ സി.ഐ അനന്ത്ലാലിനെ മാറ്റി. കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ എസ്.ടി സുരേഷ് കുമാറിനാണ് പുതിയ ചുമതല. അന്വേഷണം കൂടുതല്‍ വിപുലപ്പെടുത്താനും ശക്തിപ്പെടുത്താനുമാണ് ഉദ്യോഗസ്ഥനെ മാറ്റിയതെന്നാണ് വിവരം.