ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥിയെ​ മര്‍ദ്ദിച്ച സംഭവം ; പ്രധാനാധ്യാപകന്​ സസ്​പെന്‍ഷന്‍

259

ഇ​ടു​ക്കി : അ​ധ്യാ​പി​ക​ സ​ര്‍​ക്കാ​ര്‍ എ​ല്‍.​പി സ്കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥിയെ​ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രധാനാധ്യാപകന്​ സസ്​പെന്‍ഷന്‍. ഗവ. എല്‍.പി സ്​കൂള്‍ പ്രധാനാധ്യാപകന്‍ ബാബുരാജിനെയാണ്​ ജില്ലാ വിദ്യാഭ്യാസ ഡയറക്​ടര്‍ സസ്പെന്‍ഡ് ചെയ്​തത്​. ഇൗ ക്രൂരകൃത്യം മേലധികാരികളെ അറിയിക്കുന്നതില്‍ വീഴ്​ച വരുത്തിയാതിനാണ് സസ്​പെന്‍ഷന്‍. കു​ട്ടി കു​സൃ​തി കാ​ട്ടി​യെ​ന്നും ഇ​തി​​ന്റെ പേ​രി​ല്‍ അ​ടി​ച്ച​പ്പോ​ള്‍ കു​ട്ടി തി​രി​ഞ്ഞ​തി​നാ​ലാ​ണ് പു​റ​ത്ത് അ​ടി​യേ​റ്റ​തെ​ന്നും അ​ധ്യാ​പി​ക പ​റ​ഞ്ഞ​താ​യി സ്​​കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ അ​റി​യി​ച്ചിരുന്നു. എന്നാല്‍ വിവരമറിഞ്ഞിട്ടും മേലധികാരികളെ അറിയിച്ചില്ല എന്നതാണ്​ പ്രധാനാധ്യാപകനെതിരായ കുറ്റം. അധ്യാപിക ഷീല അരുള്‍ റാണിയെ നേരത്തെ സസ്​പെന്‍റ്​ ചെയ്​തിരുന്നു.

NO COMMENTS